Friday 4 October 2013

വേനൽമഴ

വെയില്‍ കനത്തേറെ പുകഞ്ഞ മണ്ണിലേ-
ക്കൊരു കുളിര്‍മ്മഴ തകര്‍ത്തുപെയ്യുമ്പോള്‍....
ദിഗന്തങ്ങള്‍ കൊടും നടുക്കത്തില്‍ മുക്കി
മുഴങ്ങുന്നുണ്ടതാ ഇടിമിന്നല്‍ ഘോഷം!

ഒരിറ്റു സാന്ത്വനം കൊതിച്ച പച്ചപ്പിന്‍
കരളുരുക്കങ്ങള്‍ തിരിച്ചറിഞ്ഞു നീ
കൊതികള്‍ കൊണ്ടു ഞാന്‍ കവര്‍ന്നതൊക്കെയും
തിരിച്ചെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും...!

പുതിയ നാമ്പുകള്‍ മുളക്കട്ടെ മണ്ണില്‍
പുതിയ ചിന്തകള്‍ ഉണരട്ടെ ഉള്ളില്‍
കരിഞ്ഞുണങ്ങുമീ ഉറവകള്‍ പൊട്ടി
തിമര്‍ത്തൊഴുകട്ടെ ഹരിത സ്വപ്നങ്ങള്‍....


1 comment:

  1. വരണ്ട മനസ്സുകളിൽ നനവിന്റെ തുള്ളികൾ പ്രതീക്ഷിക്കാനാവാത്തതാണു സങ്കടം... പ്രതീക്ഷകളെ പ്രതീക്ഷിക്കാനാവുന്നില്ല... വേനൽമഴയിൽ ഒലിച്ചുപോകേണ്ടത് ആ നടുക്കങ്ങൾ തന്നെയാണ്. സാന്ത്വനത്തിന്റെ പുതു നാമ്പുകൾ നമുക്ക് പ്രതീക്ഷിച്ചുകൊണ്ടിരിക്കാം....

    കുറഞ്ഞ വരികളിൽ കൂടുതൽ ചിന്തകളെ നിറച്ച വൈഭവം...
    ആശംസകൾ...

    (വേഡ് വെരിഫിക്കേഷൻ ഒഴിവാക്കിയാൽ.....)

    ReplyDelete