Saturday 5 October 2013

അവള്‍ക്കെന്തറിവൂ...?












പിഴച്ച പെണ്ണവള്‍
കഴുത്തറ്റം മൂടി*
തലയ്ക്കുകല്ലെറി-
ഞ്ഞവളെക്കൊല്ലുക!

വെറും വെറും ചണ്ടി
വെറും ഒരു വോട്ടിന്‍
ബലം മാത്രം പേറും
അളിഞ്ഞ പെണ്ണവള്‍!

അവള്‍ക്കുമേല്‍ ചോദ്യ-
പ്പെരുമഴ തീര്‍ക്ക;
അവള്‍- മിണ്ടാതെന്തേ
കിടന്നു-എന്നാര്‍ക്ക!

പതിനേഴാണ്ടുകള്‍
കഴിഞ്ഞിട്ടോ നീതി,
കഴിഞ്ഞില്ലേയവള്‍ക്കൊ-
ടുക്കത്തെപ്പൂതി!

ചരിത്രംതീര്‍ക്കുന്ന
കൊഴുത്തമാടമ്പിക്കു-
തകുവാനല്ലോ-പെരും
ന്യായാസനം!

കനത്ത രാജ്യത്തെ
നയിക്കും ക്ലേശമീ
നരുന്തുപെണ്ണിനെ-
ന്തറിവുള്ളൂ,കഷ്ടം!
------------
(വേശ്യാവൃത്തിക്ക്‌ മോസസിന്റെ നിയമത്തിലെ ശിക്ഷ)

4 comments:

  1. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍

    ReplyDelete
  2. ചരിത്രംതീര്‍ക്കുന്ന
    കൊഴുത്തമാടമ്പിക്കു-
    തകുവാനല്ലോ-പെരും
    ന്യായാസനം!
    sathyam.....(ee word verification onnu maattu...pls)

    ReplyDelete
  3. വായന അടയാളപ്പെടുത്തുന്നു. നല്ല കവിതകൾ. ബൂലോകത്തേയ്ക്കുള്ള വരവ് നന്നായി. കമന്റ് പോസ്റ്റു ചെയ്യുമ്പോഴുള്ള ആ വേർഡ് വെരിഫിക്കേഷൻ എന്ന തൊല്ല ഒഴിവാക്കി സെറ്റ് ചെയ്യരുതോ?

    ReplyDelete
  4. വായിച്ചു.. നല്ല കവിത..! ശിക്ഷയേറ്റുവാങ്ങാൻ ഇനിയും ജനിച്ചുകൊണ്ടേയിരിക്കുന്നു കണ്ണീർക്കവിതകൾ

    ReplyDelete